ഡിസംബര്‍ 6: ബാബരി ദിനമായി ആചരിക്കും; ജില്ലാ തലങ്ങളില്‍ എസ് ഡിപിഐ പ്രതിഷേധ സംഗമം

നാലര നൂറ്റാണ്ടിലധികം രാജ്യത്തിന്റെ അഭിമാനസ്തംഭമായി നിലനിന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് രാജ്യത്തിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചാണ് അക്രമികള്‍ തകര്‍ത്തെറിഞ്ഞത്.

Update: 2020-12-05 11:00 GMT

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് സംഘപരിവാര അക്രമികള്‍ തകര്‍ത്തെറിഞ്ഞതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് 'ബാബരി ദിനമായി' ആചരിക്കുമെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 'ബാബരി ഭൂമി മുസ്ലിംകള്‍ക്ക് വിട്ടുനല്‍കുക, മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സംസ്ഥാനത്തെ എല്ലാ ജില്ലാ തലങ്ങളിലും പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിക്കും. പ്രതിഷേധ സംഗമങ്ങള്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

നാലര നൂറ്റാണ്ടിലധികം രാജ്യത്തിന്റെ അഭിമാനസ്തംഭമായി നിലനിന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് രാജ്യത്തിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചാണ് അക്രമികള്‍ തകര്‍ത്തെറിഞ്ഞത്. ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും മേലുള്ള തീരാകളങ്കമാണ് ബാബരി ധ്വംസനം. മസ്ജിദ് നിലനിന്നതിന് തെളിവുണ്ടെന്നും അത് തകര്‍ത്തത് അക്രമമാണെന്നും നിരീക്ഷിച്ച കോടതി അന്യായമായി മസ്ജിദിന്റെ ഭൂമി അക്രമികള്‍ക്കു തന്നെ ഏകപക്ഷീയമായി വിട്ടുനല്‍കുകയായിരുന്നു.

രാജ്യത്തിന്റെ പരമോന്നത നീതിപീഠം മസ്ജിദ് തകര്‍ത്തത് അക്രമമാണെന്ന് നിരീക്ഷിച്ചെങ്കിലും ആ അക്രമികളെ സി.ബി.ഐ കോടതി പിന്നീട് വെറുതെ വിടുകയായിരുന്നു. അധികാര കേന്ദ്രങ്ങളില്‍നിന്നും നീതിപീഠങ്ങളില്‍ നിന്നുമുണ്ടാവുന്ന ഈ അനീതി രാജ്യത്തിന്റെ അഭിമാനത്തിനുതന്നെ തീരാകളങ്കമായിരിക്കുകയാണ്. ഈ അപമാനത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുക മാത്രമാണ് ഏകപോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News