ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിച്ചു

ചൈത്രയ്ക്ക് പരാതിയുണ്ടെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് പരിഗണിക്കാനാവില്ല. വ്യത്യസ്ത സാഹചര്യമുണ്ടായാല്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാം

Update: 2019-02-01 16:45 GMT

കൊച്ചി :സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണി നെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം ആസ്ഥാനമായ പബ്ലിക് ഐ എന്ന സംഘടന നല്‍കിയ ഹരജി പിന്‍വലിച്ചു. ചൈത്രയ്ക്ക് പരാതിയുണ്ടെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.ഹരജി മുന്‍ വിധിയോടെയുള്ളതാണ്.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് പരിഗണിക്കാനാവില്ല.വ്യത്യസ്ത സാഹചര്യമുണ്ടായാല്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്രാ തെരേസ ജോണിനോട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബൈഹ്റയും വിശദീകരണം തേടിയിരുന്നു. പോലിസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തിരഞ്ഞാണ് അര്‍ധ രാത്രിയില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ഡിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല.

Tags:    

Similar News