പദ്ധതി പരിഷ്ക്കരണം: ആഗസ്ത് ഒന്നുവരെ സമയ പരിധി ദീർഘിപ്പിച്ചു

ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം വികസന ഫണ്ട് വിഹിതം പുനക്രമീകരിച്ചതിനാലാണ് വാർഷിക പദ്ധതി പരിഷ്കരിക്കേണ്ടതായി വന്നത്.

Update: 2020-07-27 13:30 GMT

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി പരിഷ്കരിച്ച് ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കുന്നതിനുള്ള സമയ പരിധി ആഗസ്ത് ഒന്നു വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി.

ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം വികസന ഫണ്ട് വിഹിതം പുനക്രമീകരിച്ചതിനാലാണ് വാർഷിക പദ്ധതി പരിഷ്കരിക്കേണ്ടതായി വന്നത്. ഇതുപ്രകാരം ജൂലൈ പത്തു വരെ പദ്ധതി പരിഷ്ക്കരണത്തിനു സമയം നൽകിയിരുന്നു. ഇതാണിപ്പോൾ ആഗസ്ത് ഒന്നു വരെ ദീർഘിപ്പിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പല തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ വന്നിരുന്നു.

Tags: