ആശങ്ക അകലന്നു ; പെരിയാറില്‍ ജലനിരപ്പ് സാധാരണ നിലയില്‍ തന്നെ

മഴ മാറി നിന്നതും ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈ വഴികളിലെ എക്കല്‍ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കിയതും നദീ മുഖത്തെ ഒഴുക്ക് ക്രമപ്പെടുത്തിയതും വെള്ളത്തിന്റെ ഒഴുക്കിനെ വേഗത്തിലാക്കി.ഇടമലയാര്‍ ഡാമില്‍ നിന്ന് 350 ക്യൂമെക്‌സ് വെള്ളവും ചെറുതോണി അണക്കെട്ടില്‍ നിന്ന് 330 ക്യൂമെക്‌സ് വെള്ളവുമാണ് ഒഴുക്കി വിടുന്നത്

Update: 2022-08-10 16:53 GMT

കൊച്ചി: ഇടമലയാര്‍ ഡാമും ചെറുതോണി ഡാമും തുടര്‍ച്ചയായി രണ്ടാം ദിനവും വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും പെരിയാറിലും കൈ വഴികളിലും ജലനിരപ്പ് സാധാരണ നിലയില്‍ തന്നെ.മഴ മാറി നിന്നതും ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈ വഴികളിലെ എക്കല്‍ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കിയതും നദീ മുഖത്തെ ഒഴുക്ക് ക്രമപ്പെടുത്തിയതും വെള്ളത്തിന്റെ ഒഴുക്കിനെ വേഗത്തിലാക്കി.ഇടമലയാര്‍ ഡാമില്‍ നിന്ന് 350 ക്യൂമെക്‌സ് വെള്ളവും ചെറുതോണി അണക്കെട്ടില്‍ നിന്ന് 330 ക്യൂമെക്‌സ് വെള്ളവുമാണ് ഒഴുക്കി വിടുന്നത്.

ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തിനൊപ്പം ലോവര്‍ പെരിയാറില്‍ നിന്നുള്ള വെള്ളവും ചേരുമ്പോള്‍ പുറത്തേക്കൊഴുകുന്ന ജലം 550 ക്യൂമെക്‌സിന് മുകളിലെത്തും.ഇടമലയാര്‍ ഡാമില്‍ നിന്നും ചെറുതോണി ഡാമില്‍ നിന്നുമുള്ള വെള്ളം ഭൂതത്താന്‍ കെട്ടിലെത്തിയ ശേഷം 1500 ക്യൂമെക്‌സിനടുത്തു വെള്ളമാണ് പെരിയാറില്‍ കൂടി ഒഴുകുന്നത്. വെള്ളം സുഗമമായി ഒഴുകുന്നതിനാല്‍ ഒരു സ്ഥലത്തും ജല നിരപ്പില്‍ ഉയര്‍ച്ച പ്രകടമായില്ല.

ജലനിരപ്പ് ഉയര്‍ന്നില്ലെങ്കിലും പെരിയാറിലെ ഒഴുക്ക് ശക്തമാണെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതിനാല്‍ പുഴയിലും കൈ വഴികളിലും ഇറങ്ങുന്നതിനു കര്‍ശന നിരോധനമുണ്ട്.ജില്ലാ .അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ യഥാസമയം പെരിയാറിലെ ജല നിരപ്പ് വിലയിരുത്തി വരികയാണ്. നിലവില്‍ ജില്ലയില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News