സംസ്ഥാനത്ത് പുതിയ മതവുമായി ദലിത് തന്ത്രി ബിജു നാരായണ ശര്‍മ്മ
ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവര്‍ണര്‍ക്കാണ് പ്രധാന്യമെന്നും ബിജു നാരായണ ശര്‍മ്മ ആരോപിച്ചു.
മലപ്പുറം: ഹിന്ദു മതം ഉപേക്ഷിച്ച് പുതിയ മതം ഉണ്ടാക്കുന്നെന്ന് പ്രഖ്യാപിച്ച് ദലിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. ആദിമാര്‍ഗ മലവാരമെന്ന പുതിയ മതമാണ് ഉണ്ടാക്കുന്നത്.
ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവര്‍ണര്‍ക്കാണ് പ്രധാന്യമെന്നും ബിജു നാരായണ ശര്‍മ്മ ആരോപിച്ചു. അമ്പതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകീട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ്മ രക്ഷാ ആശ്രമത്തില്‍ പുതിയ മത ആശയത്തിന് തുടക്കമാവും. മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.
ആശ്രമം പ്രസിഡന്റ് അമൃത, വൈസ് പ്രസിഡന്റ് റിജുരാജ്, രൂപേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. 2017 ല്‍ ബിജു നാരായണ ശര്‍മ്മയ്ക്ക നേരെ ആക്രമണം ഉണ്ടായിരുന്നു. ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ തീരുമാനിച്ചിരിക്കെയായിരുന്നു ഇദ്ദേഹത്തിന് വെട്ടേറ്റത്.