ദലിത് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകള്‍ അഞ്ജലി (15) ആണ് മരിച്ചത്.

Update: 2020-06-17 00:49 GMT

തിരൂരങ്ങാടി: ദലിത് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകള്‍ അഞ്ജലി (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. തിരൂരങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും. അമ്മ: അമ്മിണി. സഹോദരങ്ങള്‍: അമൃത, അപര്‍ണ, അനന്‍കൃഷ്ണ. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാംക്ലാസ് വിദ്യാര്‍ഥിനിയാണ് അഞ്ജലി.  

Tags:    

Similar News