മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍

നിലവില്‍ സംസ്ഥാനത്തെ നഗരങ്ങളില്‍ നിന്നു മൈസൂരുവിലേക്കു പോവണമെങ്കില്‍ ബസില്‍ യാത്രചെയ്യണമായിരുന്നു. അല്ലെങ്കില്‍ ബെംഗളൂരുവില്‍ ട്രെയിനിറങ്ങി പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വരുന്നത്.

Update: 2019-09-28 06:13 GMT

ബെംഗളൂരു: കേരളത്തില്‍ നിന്നു മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെമുതല്‍ തുടങ്ങും. കൊച്ചുവേളി-ബെംഗളൂരു പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍(1631516) നാളെ മൈസൂരുവില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 10.15ന് മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി എന്നിവര്‍ ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്യും.

    നിലവില്‍ സംസ്ഥാനത്തെ നഗരങ്ങളില്‍ നിന്നു മൈസൂരുവിലേക്കു പോവണമെങ്കില്‍ ബസില്‍ യാത്രചെയ്യണമായിരുന്നു. അല്ലെങ്കില്‍ ബെംഗളൂരുവില്‍ ട്രെയിനിറങ്ങി പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വരുന്നത്. വൈകീട്ട് 4.45ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 8.35നു ബെംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവില്‍ നിന്നു പുറപ്പെടും. 4.35നു ബെംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലുമെത്തും.




Tags: