ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിക്കുന്നു: ജാഗ്രതാ നിര്‍ദേശം
കടലില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. കേരള തീരത്ത് നിന്നു മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം. കടലില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. കേരള തീരത്ത് നിന്നു മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു. അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.