മാധ്യമ പ്രവർത്തകർക്കെതിരായ സൈ​ബ​ർ ആ​ക്ര​മ​ണം; തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷിക്കും

ഹൈ​ടെ​ക് സെ​ൽ, സൈ​ബ​ർ ഡോം ​എ​ന്നീ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ തിരഞ്ഞെടുത്ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

Update: 2020-08-12 06:00 GMT

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​ര​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്കും. ഹൈ​ടെ​ക് സെ​ൽ, സൈ​ബ​ർ ഡോം ​എ​ന്നീ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ തിരഞ്ഞെടുത്ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നിയ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​സ്ഥാ​ന പോ​ലിസ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഹൈടെക് ക്രൈം എൻക്വയറി സെൽ, പോലിസ് സൈബർ ഡോം എന്നിവ കേസ് അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്‌ ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ്‌ ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം. നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂനിയൻ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

Tags: