ഗുരുവായൂരപ്പന്‍ കോളജ് വളപ്പില്‍നിന്ന് ചന്ദനമരം മുറിച്ചു കടത്തി

അധികൃതര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവം അറിഞ്ഞ് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

Update: 2022-09-02 16:12 GMT

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് വ്യാപകമായി ചന്ദനമരം മുറിച്ചുകടത്തുന്നതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് ഉപരോധിച്ചു. അധികൃതര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവം അറിഞ്ഞ് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

രണ്ടു ദിവസം മുമ്പാണ് പിജി ബ്ലോക്കിലെ രണ്ട് ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയതായി കണ്ടെത്തിയത്. ഒരു മരം പാതി മുറിച്ച നിലയിലാണ്. ഇതു സംബന്ധിച്ച് പരാതി പറഞ്ഞപ്പോള്‍ സിസിടിവി ഓഫായിരുന്നെന്നാണ് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയതെന്ന് എസ്എഫ്‌ഐ യൂനിറ്റ് ജോയിന്റ് സെക്രട്ടറി എ അഭിനന്ദ് പറഞ്ഞു.

കഴിഞ്ഞവര്‍ഷവും ഇതേപോലെ കോളജ് കോമ്പൗണ്ടില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. അപ്പോഴും സിസിടിവി ഓഫായിരുന്നു. കോളജ് കോമ്പൗണ്ടില്‍ കറന്റില്ലാത്ത സമയവും സി.സി.ടി.വി ഓഫാകുകയും ചെയ്യുന്ന സമയം കൃത്യമായി അറിയാവുന്നവരാണ് ഇതിന് പിന്നിലെന്നും എസ്എഫ്‌ഐ ആരോപിച്ചു.

Tags:    

Similar News