വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസ്: ആറു പേര്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടീസ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍,സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷ്,സരിത്ത്,സന്ദീപ്,കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അടമുള്ളവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്

Update: 2021-08-04 07:55 GMT

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ആറു പേര്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടീസ് അയച്ചു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍,കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷ്,സരിത്ത്,സന്ദീപ് അടക്കമുള്ളവര്‍ക്കാണ്ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.

കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സ്ഥലം മാറി പോകുകയാണ്. ഇതിനു മുമ്പായിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ 2019 ആഗസ്തില്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കേസ്.ഡോളര്‍കടത്ത് കേസില്‍ ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും ഇവര്‍ ഇന്ത്യ വിട്ടുവെന്നും കസ്റ്റംസ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News