നെടുങ്കണ്ടം കസ്റ്റഡിമരണം: 31 പോലിസുകാര്‍ക്കെതിരേ നടപടി ഉത്തരവ്

രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത ജൂണ്‍ 12 മുതല്‍ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 31 പൊലിസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആകെയുണ്ടായിരുന്ന 52 പോലിസുദ്യോഗസ്ഥരില്‍ മൂന്നുപേര്‍ മാത്രമാണ് നെടുങ്കണ്ടം പോലിസ് സ്റ്റേഷനില്‍ തുടരുന്നത്.

Update: 2019-08-07 06:56 GMT

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പോലിസില്‍ കൂടുതല്‍ വകുപ്പുതല നടപടി. നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ 31 പോലിസുകാരെ സ്ഥലം മാറ്റിക്കൊണ്ടൂള്ള ഉത്തരവ് പുറത്തിറങ്ങി.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത ജൂണ്‍ 12 മുതല്‍ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 31 പൊലിസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആകെയുണ്ടായിരുന്ന 52 പോലിസുദ്യോഗസ്ഥരില്‍ മൂന്നുപേര്‍ മാത്രമാണ് നെടുങ്കണ്ടം പോലിസ് സ്റ്റേഷനില്‍ തുടരുന്നത്.

നെടുങ്കണ്ടത്തിന് സമീപസ്റ്റേഷനുകളായ കട്ടപ്പന, കമ്പം മേട്ട്, വണ്ടന്‍മേട് എന്നിവിടങ്ങളില്‍ നിന്നുമായി 26 ഉദ്യോഗസ്ഥരെയാണ് നെടുങ്കണ്ടത്തേക്ക് നിയമിച്ചത് നെടുങ്കണ്ടം എസ്.ഐ കെ എ സാബു ഉള്‍പ്പെടെ ഏഴുപേര്‍ കേസില്‍ റിമാന്‍ഡിലാണ്. ഇതോടെ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പായി. റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എസ്.ഐ കെ എ സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ എസ്.പി കെ ബി വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും.

Tags:    

Similar News