കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അദലാത്ത് 25 ന്

ഇന്ന് രാവിലെ 10 മുതല്‍ 14 ന് വൈകിട്ട് 5 വരെ cusat.ac.in മുഖേന പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, എന്നിവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്.

Update: 2019-02-08 02:41 GMT

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തീരുമാനമാകാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കാനായി ഫെബ്രുവരി 25 ന് അദാലത്ത് സംഘടിപ്പിക്കുന്നു. മന്ത്രി ഡോ. കെ.ടി ജലീല്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, എന്നിവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. ഇന്ന് രാവിലെ 10 മുതല്‍ 14 ന് വൈകിട്ട്  5 വരെ ഔദ്യോഗിക വെബ്സൈറ്റായ cusat.ac.in മുഖേന പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അദാലത്ത് 25 ന്് രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഫോണ്‍: 0484 2577550, 9447815423. 

Tags: