ക്രൗണ്‍ ഫോര്‍ സേഫ്റ്റി കാംപയിന് തിരുവനന്തപുരത്ത് തുടക്കമായി

കനകക്കുന്ന് ഗേറ്റിനു മുന്‍പില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Update: 2020-03-02 11:30 GMT

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കുക എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കേരളാ പോലിസുമായി ചേര്‍ന്ന് റ്റി.സി.എല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി കേരളത്തിലുടനീളം നടത്തുന്ന കാംപയിന് തിരുവനന്തപുരത്ത് തുടക്കമായി.

കനകക്കുന്ന് ഗേറ്റിനു മുന്‍പില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ റാലി അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. എഡിജിപിമാരായ ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ദക്ഷിണ മേഖലാ ഐജി. ഹര്‍ഷിതാ അട്ടല്ലൂരി, തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി കോറി സഞ്ജയ്കുമാര്‍ ഗുരുഡിന്‍, മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന കാംപയിനില്‍ മാജിക് ഷോ, തെരുവ് നാടകം, വാഹന റാലി എന്നിവയും സംഘടിപ്പിച്ചു.

Tags: