ക്രിമിനല്‍ പ്രവര്‍ത്തനം തടയാന്‍ എല്ലാ ജില്ലകളിലും ക്രൈം സ്‌ക്വാഡ് രൂപീകരിക്കും

കുറ്റകൃത്യങ്ങളുണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും.

Update: 2020-06-15 13:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. കുറ്റകൃത്യങ്ങളുണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും.

കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഹൈവേ പോലിസ്, പോലിസ് സ്റ്റേഷന്‍ പട്രോള്‍ എന്നിവയ്ക്ക് ഇക്കാര്യത്തില്‍ അവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സംസ്ഥാന പോലിസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags:    

Similar News