പിഎസ്‌സി പരീക്ഷ തട്ടിപ്പ്: മൂന്ന് പരീക്ഷാ നിരീക്ഷകരും പ്രതിപ്പട്ടികയിൽ

പിഎസ്‌സി പരീക്ഷ എഴുതിയ സെന്‍ററുകളിലെ ഇന്‍വിജിലേറ്റര്‍മാരായ രമാ ദേവി, മല്ലിക, അനീഷ് എബ്രഹാം എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

Update: 2019-12-05 09:34 GMT

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ പരീക്ഷ ഹാളിലെ മൂന്ന് പരീക്ഷ നിരീക്ഷകരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. പിഎസ്‌സി പരീക്ഷ എഴുതിയ സെന്‍ററുകളിലെ ഇന്‍വിജിലേറ്റര്‍മാരായ രമാ ദേവി, മല്ലിക, അനീഷ് എബ്രഹാം എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇവരില്‍ രണ്ട് പേര്‍ അധ്യാപകരും ഒരാള്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമാണ്. കോപ്പിയടിക്കാന്‍ സഹായിച്ചുവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് നടപടി. ഇതോടെ കേസില്‍ പ്രതി ചേര്‍ത്തവരുടെ എണ്ണം ഒമ്പതായി.

Tags:    

Similar News