പോലിസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
ആര്യനാട് പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ പ്രവീണ്‍ കുമാറാണ് മരിച്ചത്.
തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ പ്രവീണ്‍ കുമാറാണ് മരിച്ചത്.
കുറളിയോട്ടെ വീട്ടിലെ കിണറിനോട് ചേർന്ന് തൂങ്ങിയ നിലയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ആര്യനാട് പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.