സിപിഎം സെമിനാര്‍: പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെന്ന് കെ വി തോമസ്

നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് കെ വി തോമസ് പറഞ്ഞു

Update: 2022-04-06 04:57 GMT

കൊച്ചി: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും എല്ലാം നാളെ പറയാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കുന്നതിനായി കെ വി തോമസ്,ശശി തരൂര്‍, ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരെ സിപിഎംക്ഷണിച്ചിരുന്നു.ഇതു പ്രകാരം ഇവര്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നു.എന്നാല്‍ കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ ശക്തമായ സമരവമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കെ വി തോമസ് പങ്കെടുക്കരുതെന്നായിരുന്നു കെപിസിസിയുടെ നിലപാട്.തുടര്‍ന്ന് ശശിതരൂരും ചന്ദ്രശേഖരനും പിന്‍മാറിയെങ്കിലും പങ്കെടുക്കുന്നതിനായി അഭിപ്രായം തേടി കെ വി തോമസ് കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തെ സമീപിച്ചു.

സെമിനാറില്‍ പങ്കെടുക്കേടണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വവും സ്വീകരിച്ചത്.എന്നാല്‍ കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന വിശ്വാസത്തിലാണ് സിപിഎം ഇപ്പോഴുമുളളത്.ഇതു പ്രകാരമുള്ള നടപടികളുമായിട്ടാണ് സിപിഎം മുന്നോട്ടു പോകുന്നത്. സെമിനാറില്‍ പങ്കെടുക്കുമോയെന്നത് സംബന്ധിച്ച് നാളെ അന്തിമ തീരുമാനമെടുക്കുമെന്നാണ് കെ വി തോമസ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News