അഭിമന്യുവിന്റെ വാർഡിലും പഞ്ചായത്തിലും സിപിഎം പുറത്ത്; ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

കൊട്ടക്കാമ്പൂരിൽ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് സിപിഎമ്മിന് കഴിഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കുപ്പുസ്വാമി 131 വോട്ട് നേടിയാണ് വിജയിച്ചത്.

Update: 2020-12-16 13:05 GMT

ഇടുക്കി: അഭിമന്യവിന്റെ വീട് ഉൾപ്പെടുന്ന വട്ടവട പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. ഇടതുകോട്ടയായ വട്ടവടയിൽ ഇത്തവണ ഏഴ് സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്.

അതേ സമയം രണ്ടാം സ്ഥാനത്തെത്താനും എല്‍ഡിഎഫിന് കഴിഞ്ഞില്ല. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി മൂന്ന് സീറ്റുകള്‍ നേടി. എല്‍ഡിഎഫിന് രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അഭിമന്യവിന്റെ വീട് ഉൾപ്പെടുന്ന വട്ടവട ഗ്രാമപഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ ഈസ്റ്റ് വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

കൊട്ടക്കാമ്പൂരിൽ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് സിപിഎമ്മിന് കഴിഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കുപ്പുസ്വാമി 131 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. ബാലമുരുകന്‍ 79 വോട്ടുകളാണ് നേടിയത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ സുബ്രഹ്മണ്യന് 55 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.