പൗരത്വനിയമ ഭേദഗതി: വിദ്യാര്‍ഥി സമരങ്ങള്‍ ഏറ്റെടുക്കില്ല; പിന്തുണ നല്‍കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

പൗരത്വനിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെ.

Update: 2020-01-19 07:49 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറ്റെടുക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. എന്നാല്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സമരത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായത്തിന് ഇടപെടുമെന്നും കേന്ദ്രകമ്മിറ്റി അറിയിച്ചു.

പൗരത്വനിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെയെന്നും അത് ഏറ്റെടുക്കേണ്ടതില്ലെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. ഇത്തരം സമരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് സമരത്തിന്റെ പൊതുലക്ഷ്യത്തെ ബാധിക്കുമെന്ന് കമ്മിറ്റി ചര്‍ച്ച ചെയ്തു.

കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ത്രിപുരയില്‍ സമരം വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും കമ്മിറ്റി വിലയിരുത്തി

Tags:    

Similar News