എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ സിപിഎം നടപടിക്കൊരുങ്ങുന്നു

Update: 2019-02-13 07:06 GMT
ഇടുക്കി: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ ആക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ സിപിഎം നടപടിക്കൊരുങ്ങുന്നു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചന്ന അഭിപ്രായം പരിഗണിച്ചാണ് എംഎല്‍എക്കെതിരേ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ വിഷയത്തില്‍ ഇടുക്കി ജില്ലാ ഘടകത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും രാജേന്ദ്രനെതിരേ അന്തിമ തീരുമാനമെടുക്കുക. സബ് കലക്ടറെ ആക്ഷേപിച്ച രാജേന്ദ്രനെ ആദ്യഘട്ടത്തില്‍ സംരക്ഷിച്ച പാര്‍ട്ടി സംഭവം വിവാദമായതോടെയാണ് നടപടിക്കൊരുങ്ങിയത്.
Tags: