പൊന്നാനിയില്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവര്‍ത്തകര്‍

Update: 2026-01-17 08:16 GMT

മലപ്പുറം: പൊന്നാനിയില്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവര്‍ത്തകര്‍. പൊന്നാനി എരമംഗലത്തെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡിവൈഎഫ്‌ഐ ഓഫീസിലെ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ഓഫിസിലുണ്ടായിരുന്ന മൊബൈല്‍ ഫ്രീസര്‍, ബള്‍ബ്, ടിവി ഉള്‍പ്പെടെയാണ് അടിച്ചു തകര്‍ത്തത്. എരമംഗലം മൂക്കുതല ഉല്‍സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി സിപിഎം രംഗത്തെത്തി. ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണെന്നും രാഷ്ടീയ കാരണമല്ലെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു.