റി​സോ​ർ​ട്ട്​ ആ​ക്ര​മി​ച്ച​ത്​ പാ​ർ​ട്ടി​ക്ക്​ സം​ഭ​വി​ച്ച വീ​ഴ്​​ച​യാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി മാ​വോ​വാദികൾ

സം​ഭ​വ​ത്തി​ൽ നി​ർ​വ്യാ​ജ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി​യ മാ​വോ​വാ​ദി​ക​ൾ റി​സോ​ർ​ട്ട്​ ഉ​ട​മ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ത്തി​ലും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Update: 2020-02-07 03:04 GMT

ക​ൽ​പ​റ്റ: മേ​പ്പാ​ടി അ​ട്ട​മ​ല​ക്ക​ടു​ത്ത്​ എ​റാ​ട്ട​കു​ണ്ട്​ ലെ​ഗ​സി ഹോം ​റി​സോ​ർ​ട്ട്​ ആ​ക്ര​മി​ച്ച​ത്​ പാ​ർ​ട്ടി​ക്ക്​ സം​ഭ​വി​ച്ച വീ​ഴ്​​ച​യാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി സിപിഐ (മാ​വോ​വാദി) പ​ശ്​​ചി​മഘ​ട്ട പ്ര​ത്യേ​ക മേ​ഖ​ല ക​മ്മി​റ്റി. ജ​നു​വ​രി 14ന്​ ​രാ​ത്രി​യാ​ണ്​ റി​സോ​ർ​ട്ടി​​ന് നേരെ ആക്രമണമുണ്ടായത്. വ്യാ​ഴാ​ഴ്​​ച വയനാ​ട്​ പ്ര​സ്​ ക്ല​ബി​ൽ ത​പാ​ലി​ൽ ല​ഭി​ച്ച മാ​വോ​വാ​ദി വ​ക്​​താ​വ്​ ജോ​ഗി​യു​ടെ പേ​രി​ലു​ള്ള പത്രക്കു​റി​പ്പി​ലാ​ണ്​ മാ​വോ​വാ​ദി​ക​ൾ ആ​ക്ര​മ​ണ​ത്തെ ത​ള്ളി​പ്പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ നി​ർ​വ്യാ​ജ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി​യ മാ​വോ​വാ​ദി​ക​ൾ റി​സോ​ർ​ട്ട്​ ഉ​ട​മ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ത്തി​ലും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ദി​വാ​സി സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ ചൂ​ഷ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ റി​സോ​ർ​ട്ട്​ ആ​ക്ര​മി​ച്ച​തെ​ന്ന്​ നാ​ടു​കാ​ണി ദ​ള​ത്തി​​ന്റെ പേ​രി​ൽ നേ​ര​ത്തെ പ​ത്ര​ക്കു​റി​പ്പ്​ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ്​ പു​തി​യ പ്ര​സ്​​താ​വ​ന.


പ​ണി​യ കോ​ള​നി​യി​ലെ അ​മ്മ​യെ​യും മ​ക​ളെ​യും ബ​ന്ധു​വാ​യ സ്​​ത്രീ​യെ​യും ടൂ​റി​സ്​​റ്റു​ക​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞ്​ റി​സോ​ർ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യും അ​തി​ന്​ റി​സോ​ർ​ട്ട്​ ന​ട​ത്തി​പ്പു​കാ​ർ ഒ​ത്താ​ശ ചെ​യ്​​ത​താ​യും നാ​ടു​കാ​ണി ഏ​രി​യ സ​മി​തി​യി​ലെ സ​ഖാ​വാ​ണ്​ ഏ​രി​യ ക​മ്മി​റ്റി​യി​ൽ റി​പോ​ർ​ട്ട്​ ചെ​യ്​​ത​ത്. തു​ട​ർ​ന്ന്​ പാ​ർ​ട്ടി അ​നു​വാ​ദ​​ത്തോ​ടെ​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പാ​ർ​ട്ടി സ​ഖാ​വി​ന്​ പിഴ​വ്​ സം​ഭ​വി​ച്ചു. പാ​ർ​ട്ടി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന്​ സ​ഖാ​വി​നെ​തി​രെ ക​ർ​ശ​ന അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.


തോട്ടം മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക, പ്രളയബാധിതരെ പുനരധിവസിപ്പിക്കുക, പൗരത്വ ഭേദ​ഗതി നിയമത്തെ ചെറുത്ത് തോൽപ്പിക്കാൻ ജനസമൂഹം ഒറ്റക്കെട്ടായി അണിനിരക്കുക തുടങ്ങിയ ആഹ്വാനങ്ങളും പത്രക്കുറിപ്പിലുണ്ട്. തോട്ടം തൊഴിലാളികൾക്ക് മിനിമം വേതനം 800 രൂപയായി ഉയർത്താൻ സർക്കാർ തയാറാവണമെന്നും പ്ര​സ്​​താ​വ​നയിൽ ആവശ്യപ്പെടുന്നുണ്ട്.  

Tags:    

Similar News