തിരൂരില്‍ ഒരു കുടുംബത്തിലെ 15 പേര്‍ക്ക് കൊവിഡ്; പയ്യനങ്ങാടി- പഴങ്കുളങ്ങര റോഡ് അടച്ചു

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ട കുട്ടി ഈ പ്രദേശത്തായതിനാലും ആളുകള്‍ കൂടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുമാണ് റോഡില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Update: 2020-08-08 09:03 GMT

തിരൂര്‍: നഗരമധ്യത്തിലെ പഴങ്കുളങ്ങരയിലെ ഒരു കുടുംബത്തിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പയ്യനങ്ങാടി- പഴങ്കുളങ്ങര റോഡ് താല്‍ക്കാലികമായി അടച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ട കുട്ടി ഈ പ്രദേശത്തായതിനാലും ആളുകള്‍ കൂടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുമാണ് റോഡില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കുടുംബം സന്ദര്‍ശനം നടത്തിയതായി കണ്ടെത്തിയ ഫോറിന്‍ മാര്‍ക്കറ്റിലെ ഒരു കടയും ഫ്രഷ് ഡേ സൂപ്പര്‍ മാര്‍ക്കറ്റും അടപ്പിച്ചു. കുടുംബം പോയ ഒരു ക്ലിനിക്കും അടപ്പിച്ചിട്ടുണ്ട്. പഴങ്കുളങ്ങര താല്‍ക്കാലിക പള്ളിയില്‍ ജുമുഅയില്‍ പങ്കെടുത്തവരും സ്വയം നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.  

Tags:    

Similar News