കൊവിഡ്: 62കാ​രി​യു​ടെ പ​രി​ശോ​ധ​നാഫ​ലം പതിനെട്ടാമതും പോ​സി​റ്റീ​വ്

സം​സ്ഥാ​ന​ത്തു​ത​ന്നെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ഇ​ത്ര​യ​ധി​കം കാ​ലം ചി​കി​ത്സ​യി​ലു​ള്ള​ത് ഇ​വ​ർ മാ​ത്ര​മാ​ണ്.

Update: 2020-04-20 08:30 GMT

പത്തനംതിട്ട: കൊ​വി​ഡ് -19 പി​ടി​പെ​ട്ട് പത്തനംതിട്ട കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 62കാ​രി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം 18-ാം ത​വ​ണ​യും പോ​സി​റ്റീ​വ്. വ​ട​ശേ​രി​ക്ക​ര ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​യാ​ണ് ക​ഴി​ഞ്ഞ മാ​ർച്ച് ഒ​മ്പ​തു മു​ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. മാ​ർച്ച് പ​ത്തി​ന് ഇ​വ​ർക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്തു​ത​ന്നെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ഇ​ത്ര​യ​ധി​കം കാ​ലം ചി​കി​ത്സ​യി​ലു​ള്ള​ത് ഇ​വ​ർ മാ​ത്ര​മാ​ണ്. ഇ​റ്റ​ലി​യി​ൽനി​ന്നെ​ത്തി​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളു​ടെ സ​മ്പ​ർക്ക​പട്ടി​ക​യി​ൽ പെ​ട്ട​താ​ണ് വീ​ട്ട​മ്മ. ഇ​വ​ർ​ക്കും ഇ​രു​ത്തെ​ട്ടു​കാ​രി​യാ​യ മ​ക​ൾക്കു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 31ന് ​മ​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. തു​ട​ർന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽനി​ന്നു ഡി​സ്ചാ​ർജ് ചെ​യ്തു. അ​തേ​സ​മ​യം, ഇ​ത്ര​യും നീ​ണ്ട കാ​ല​യ​ള​വി​ൽ പോ​സീ​റ്റീ​വ് ആ​യി നി​ൽ​ക്കു​ന്ന വീ​ട്ട​മ്മ​യ്ക്ക് മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ ഇ​ല്ലെ​ന്നു ഡോ​ക്ട​ർമാ​ർ പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ൺ ആ​രം​ഭി​ച്ച് 28 ദി​വ​സ​ങ്ങ​ൾ പി​ന്നിട്ടതോടെ സം​സ്ഥാ​ന​ത്തു​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യും. സം​സ്ഥാ​ന​ത്തേ​ക്കു​ള്ള വ്യോ​മ, റെ​യി​ൽ ഗ​താ​ഗ​തം നി​ല​നി​ന്നി​രു​ന്ന അ​വ​സാ​ന​ദി​നം വ​രെ​യും എ​ത്തി​യ​വ​രെ​യാ​ണ് 14 മു​ത​ൽ 28 ദി​വ​സം വ​രെ ക്വാ​റ​ൻറൈ​നി​ലാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞും പ​ല​രി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Tags: