കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ആന്റിജന് പുറമെ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സര്‍ക്കാര്‍

പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് റാപിഡ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആറിന് വിധേയമാക്കണമെന്നാണ് നിര്‍ദേശം.

Update: 2021-02-15 17:23 GMT

തിരുവനന്തപുരം: കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഐസിഎംആര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് റാപിഡ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആറിന് വിധേയമാക്കണമെന്നാണ് നിര്‍ദേശം.

രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം തന്നെ സ്രവമെടുക്കണം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പലരും തയ്യാറാവാത്ത സാഹചര്യത്തിലാണ് ആദ്യംതന്നെ രണ്ട് സാംപിള്‍ ശേഖരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാമത്തെ സാംപിള്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍തന്നെ രണ്ടാം സാംപിള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യസെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News