കൊവിഡ്: ശുചിത്വപാലകര്‍ക്ക് ആദരവര്‍പ്പിച്ച് സ്റ്റുഡന്റ് പോലിസ്

കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, തലയോലപ്പറമ്പ്, ഇടമറ്റം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തില്‍ സാദരം എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചു.

Update: 2020-06-09 04:59 GMT

കോട്ടയം: കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനായി അധ്വാനിക്കുന്ന ശുചീകരണ ജീവനക്കാര്‍ക്ക് സ്റ്റുഡന്റ് പോലിസിന്റെ ആദരം. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, തലയോലപ്പറമ്പ്, ഇടമറ്റം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തില്‍ സാദരം എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചു.

ജില്ലാ പോലിസ്, ബേക്കേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ജീവനക്കാര്‍ക്ക് സ്‌നേഹ സമ്മാനമായി പലവ്യഞ്ജനങ്ങളും കേക്കും നല്‍കി. കോട്ടയം ജനറല്‍ ആശുപത്രില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി ജി ജയദേവ് കിറ്റുകള്‍ സമ്മാനിച്ചു. കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, കോട്ടയം വെസ്റ്റ് സിഐ അരുണ്‍, എസ്പിസി പ്രോജക്ട് അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫിസര്‍ ഉല്ലാസ് പി സ്റ്റീഫന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News