രാജ്യത്ത് ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ രോഗ വ്യാപനം എറണാകുളത്ത്

ജില്ലയില്‍ നാലയിരത്തിന് മുകളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Update: 2021-04-24 11:18 GMT

കൊച്ചി: എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനം. ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഡല്‍ഹിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജില്ലയില്‍ നാലയിരത്തിന് മുകളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്നലെ 4548 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4477 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 66 പേരുടെ ഉറവിടം വ്യക്തമല്ല. 572 പേരാണ് ജില്ലയില്‍ രോഗ മുക്തി നേടിയത്.

ജില്ലയില്‍ കഴിഞ്ഞ നാല് ദിവസത്തില്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 16,136 ആണ്. 29,708 പേരാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിൽസയില്‍ കഴിയുന്നത്.