കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളത്തെ വിവിധ തദ്ദേശ സ്ഥാപന പരിധികള്‍ കണ്ടെയ്‌ന്മെന്റ് സോണുകളാകും

കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള 35 പഞ്ചായത്തുകള്‍, പിറവം നഗരസഭ, നൂറിലധികം കൊവിഡ് രോഗബാധിതരുള്ള കൊച്ചി കോര്‍പ്പറേഷനിലെ വിവിധ ഡിവിഷനുകള്‍ എന്നിവ നാളെ അര്‍ധരാത്രി മുതല്‍ കണ്ടെയന്‍മെന്റ് സോണുകളാകും

Update: 2021-05-29 14:04 GMT

കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള 35 പഞ്ചായത്തുകള്‍, പിറവം നഗരസഭ, നൂറിലധികം കൊവിഡ് രോഗബാധിതരുള്ള കൊച്ചി കോര്‍പ്പറേഷനിലെ വിവിധ ഡിവിഷനുകള്‍ എന്നിവ നാളെ അര്‍ധരാത്രി മുതല്‍ കണ്ടെയന്‍മെന്റ് സോണുകളാകും. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

ചെല്ലാനം, മാഞ്ഞള്ളൂര്‍, മുളവുകാട്, എളങ്കുന്നപ്പുഴ, എടവനക്കാട്, ഞാറക്കല്‍, എടത്തല, ചേരാനെല്ലൂര്‍,കുമ്പളങ്ങി, ചെങ്ങമനാട്, ആമ്പല്ലൂര്‍, കവലങ്ങാട്, പൂതൃക്ക, മലയാറ്റൂര്‍ - നീലേശ്വരം, നായരമ്പലം, കടമക്കുടി, ഏഴിക്കര, കീഴ്മാട്, ഒക്കല്‍, ശ്രീമൂലനഗരം, വാരപ്പെട്ടി, കുമ്പളം, കോട്ടുവള്ളി, കാഞ്ഞൂര്‍, പായിപ്ര, കാലടി, വാഴക്കുളം, വെങ്ങോല, വടക്കേക്കര, പുത്തന്‍വേലിക്കര, ചിറ്റാറ്റുകര, ചോറ്റാനിക്കര, തിരുവാണിയൂര്‍, കുന്നത്തുനാട്, കുട്ടമ്പുഴ,പിറവം നഗരസഭ എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പഞ്ചായത്തുകളും നഗരസഭയും.കൂടാതെ കൊച്ചി കോര്‍പ്പറേഷനിലെ 5, 13, 14, 15, 16, 17, 18, 19, 21, 22, 31, 32, 33, 34, 43, 44, 45, 52, 53, 54, 57, 64, 69, 70, 71 ഡിവിഷനുകളുംകണ്ടെയന്‍മെന്റ് സോണുകളാകും

തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലെ കൊവിഡ് വ്യാപന സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ ദിവസങ്ങളില്‍ തീരുമാനമെടുക്കും.അവശ്യസേവന വിഭാഗങ്ങള്‍ ഒഴികെ മറ്റുള്ള ആരെയും കണ്ടെയ്‌ന്മെന്റ് സോണുകളില്‍ പ്രവേശിക്കുവാനോ സോണുകളില്‍ നിന്നും പുറത്തുകടക്കുവാനോ അനുവദിക്കില്ല. അവശ്യസേവന വിഭാഗങ്ങളില്‍ ഉള്ളവര്‍ ബന്ധപ്പെട്ട ഓഫീസില്‍ നിന്നുള്ള അനുമതി രേഖയുമായാണ് സഞ്ചരിക്കേണ്ടത്. രോഗബാധ കൂടുതലുള്ള വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍, അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തടസ്സം നേരിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News