കൊവിഡ് വ്യാപനം: കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ വീടുകളില്‍ നടത്തണമെന്ന് ഡിജിപി

ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം മതചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

Update: 2020-07-17 18:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ വീടുകളില്‍തന്നെ നടത്തണമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താന്‍ അനുവദിക്കില്ല.

ഇക്കാര്യം പൊതുജനങ്ങളെയും കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാന്‍ ജില്ലാ പോലിസ് മേധാവി മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം മതചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 

Tags:    

Similar News