കൊവിഡ് പ്രതിരോധ വാക്‌സിന്‍: അഭിഭാഷകരെയും അഭിഭാഷക ഗുമസ്തന്‍മാരെയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

നിലവില്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമാകില്ലെന്നും അഭിഭാഷകരെയും ഗുമസ്തന്‍മാരെയും കൂടി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Update: 2021-06-03 15:16 GMT

കൊച്ചി: സംസ്ഥാനത്തെ അഭിഭാഷകരെയും അഭിഭാഷക ഗുമസ്തന്‍മാരെയും വാക്സീന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിലവില്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമാകില്ലെന്നും അഭിഭാഷകരെയും ഗുമസ്തന്‍മാരെയും കൂടി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

മുന്‍ഗണനാ പട്ടിക പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ രണ്ടിനു പ്രസിദ്ധീകരിച്ച പട്ടികയില്‍ അഭിഭാഷകരെയും ഗുമസ്തന്‍മാരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. 10 ദിവസത്തിനുള്ളില്‍ തന്നെ 18നും 45 നുമിടയില്‍ പ്രായമുള്ളവരെ വാക്സിന്‍ നല്‍കുന്നതിനു ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ അഭിഭാഷകരെയും ഗുമസ്തന്‍മാരെയും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജൂണ്‍ രണ്ടിനു പുറപ്പെടുവിച്ച പട്ടികിയില്‍ ജഡ്ജിമാരെയും കോടതി ജീവനക്കാരെയും ഉള്‍പ്പെടുത്തിയ വിവരം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അഭിഭാഷകരെയും ഗുമസ്തന്‍മാരെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമുണ്ടായത്. അഭിഭാഷകരെ ഒഴിവാക്കിയുള്ള പട്ടികയില്‍ ജഡ്ജിമാരെയും കോടതി ജീവനക്കാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യില്ലെന്നു കോടതി നിരീക്ഷിച്ചു.

Tags:    

Similar News