തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി

നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്.

Update: 2020-07-19 03:24 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ നിരീക്ഷണകേന്ദ്രത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ഇന്നലെയാണ് ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണകേന്ദ്രത്തിന്റെ മുകളില്‍നിന്ന് ഇയാള്‍ താഴേയ്ക്ക് ചാടി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. നേരത്തെയും തിരുവനന്തപുരം സമാനമായ ആത്മഹത്യനടന്നിരുന്നു. കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ആത്മഹത്യചെയ്തത്. 

Tags: