കൊവിഡ്: ക്വാറന്റൈനിലിരിക്കെ വയനാട്ടിലേക്ക് രണ്ടാംതവണയും ഒളിച്ചുകടന്ന യുവാക്കള്‍ റിമാന്റില്‍

മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കുഞ്ഞിമുഹമ്മദ് (43), മന്‍സൂര്‍ അലി (33)എന്നിവരെയാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ റിമാന്റ് ചെയ്തത്. ഇവരെ കൊയിലാണ്ടി പ്രത്യേക കൊവിഡ് ജയിലിലേക്കയച്ചു. ഒപ്പമുണ്ടായിരുന്ന വയനാട്പിണങ്ങോട് സ്വദേശിയായ മുഹമ്മദ് അജിനാസി(21) നെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി.

Update: 2020-04-13 07:34 GMT

കല്‍പ്പറ്റ: കര്‍ണാടകയില്‍ ക്വാറന്റൈനിലിരിക്കെ രണ്ടാംതവണയും വയനാട്ടിലേക്ക് ഒളിച്ചുകടന്ന രണ്ടുയുവാക്കളെ ജില്ലാ കലക്ടര്‍ ജയിലിലടച്ചു. ഒരാളെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കുഞ്ഞിമുഹമ്മദ് (43), മന്‍സൂര്‍ അലി (33)എന്നിവരെയാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ റിമാന്റ് ചെയ്തത്. ഇവരെ കൊയിലാണ്ടി പ്രത്യേക കൊവിഡ് ജയിലിലേക്കയച്ചു. ഒപ്പമുണ്ടായിരുന്ന വയനാട്പിണങ്ങോട് സ്വദേശിയായ മുഹമ്മദ് അജിനാസി(21) നെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി.

റിമാന്റിലായ രണ്ടുപേരെയും പിന്നീട് മെഡിക്കല്‍ കോളജിലെ പോലിസ് സെല്ലില്‍ ക്വാന്റൈനിലാക്കി. ഇവര്‍ കര്‍ണാടകയില്‍ നിരീക്ഷണത്തില്‍ കഴിയവെ രക്ഷപ്പെടുകയായിരുന്നു. പല വാഹനങ്ങളിലും ഊടുവഴികളിലൂടെയുംഒളിച്ചുകടന്ന് ബാവലി വഴി വയനാട്ടിലെത്തുകയായിരുന്നു. നേരത്തെ വയനാട് അതിര്‍ത്തിയിലെത്തിയ ഇവരെ കര്‍ണാടകയിലേക്ക് തിരിച്ചയച്ചിരുന്നു. വീണ്ടും ഒളിച്ചുകടന്ന ഇവര്‍ കല്‍പ്പറ്റയില്‍വച്ചാണ് പിടിയിലായത്. 

Tags:    

Similar News