ഇന്ന് പരീക്ഷയെഴുതാന്‍ കൊവിഡ് ബാധിതരും; പ്രത്യേകം സൗകര്യമൊരുക്കി പി എസ് സി
കൊവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക സെന്റര്‍ അടക്കമുള്ള സൗകര്യം ഒരുക്കിയാണ് പിഎസ് സി പരീക്ഷ നടത്തുന്നത്.
തിരുവനന്തപുരം: കൊവിഡ് ബാധിതര്‍ക്ക് പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കി പി എസ് സി. ഇന്ന് നടക്കുന്ന പരീക്ഷയിലാണ് കൊവിഡ് പോസിറ്റീവായവര്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കുന്നത്. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷകളാണ് ഇന്ന് നടക്കുക. കൊവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക സെന്റര്‍ അടക്കമുള്ള സൗകര്യം ഒരുക്കിയാണ് പിഎസ് സി പരീക്ഷ നടത്തുന്നത്. അതേസമയം, കാറ്റഗറി നമ്പര്‍ 10/20 മുതല്‍ 45/20 വരെയുള്ള വിജ്ഞാപനങ്ങളിലെ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കാലാവധിയും നീട്ടിയിട്ടുണ്ട്. ഈ മാസം 23 വരെയാണ് കാലാവധി നീട്ടിയത്.