കൊവിഡ്: തിരുവനന്തപുരം ജില്ലയിലെ മൂന്നുപേരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

വിദേശത്തു നിന്നെത്തിയ പോത്തൻകോട് സ്വദേശി (R13), മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി(R14), തിരുവല്ലം സ്വദേശി(R15) എന്നിവരുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

Update: 2020-04-06 08:30 GMT

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന മൂന്നു പേരുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. വിദേശത്തു നിന്നെത്തിയ പോത്തൻകോട് സ്വദേശി (R13), മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി(R14), തിരുവല്ലം സ്വദേശി(R15) എന്നിവരുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇവർ മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.


അതേസമയം, ഇന്നലെ ജില്ലയിൽ പുതുതായി 361പേർ രോഗനിരീക്ഷണത്തിലായി. 56 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,999 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗ ലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു.


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 41പേരും ജനറൽ ആശുപത്രിയിൽ 26 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 8 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 3 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 2 പേരും എസ്.എ.റ്റി ആശുപത്രിയിൽ 4 പേരും കിംസ് ആശുപത്രിയിൽ 10 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും പി.ആർ.എസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 102 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.


ഇന്നലെ 212 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 2207 സാമ്പിളുകളിൽ 1783 പരിശോധനാഫലം ഇതുവരെ ലഭിച്ചു. ഇന്നലെ ലഭിച്ച 71 പരിശോധനാഫലവും നെഗറ്റീവാണ്.

Tags:    

Similar News