കൊവിഡ് രോഗിക്ക് ആംബുലന്‍സില്‍ പീഡനം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

സംസ്ഥാന പോലിസ് മേധാവിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Update: 2020-09-06 11:00 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലിസ് മേധാവിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 108 ആംബുലന്‍സിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കൊവിഡ് രോഗിക്കൊപ്പം ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകരാരുമുണ്ടായിരുന്നില്ലെന്നാണ് വിവരം.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലിസ് മേധാവിക്ക് മുമ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ഉത്തരവ് നല്‍കിയത്. 

Tags:    

Similar News