കൊവിഡ്: കൊച്ചി മെട്രോ സര്‍വീസ് സമയം പുനക്രമീകരിച്ചു

തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയും ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വെരയുമായിരിക്കും സര്‍വീസ്

Update: 2021-04-29 11:18 GMT

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ സര്‍വ്വീസ് പുനക്രമീകരിച്ചു.തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയും ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയുമായിരിക്കും സര്‍വീസ്.തിങ്കള്‍ മുതല്‍ വെളളിവരെ തിരക്കുള്ള സമയത്ത് 10 മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയങ്ങളില്‍ 14 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വ്വീസ് നടത്തുക.

അതേ സമയം ശനി,ഞായര്‍ ദിവസങ്ങളില്‍ തിരക്കുള്ളപ്പോഴും അല്ലാത്തപ്പോഴും 15 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ് നടത്തുകയെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

Tags: