കൊവിഡ് ഗ്രീന്‍ സോണ്‍: വയനാട്ടില്‍ പ്രത്യേക ഇളവുകളില്ലെന്ന് മന്ത്രി

കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 92 പേര്‍കൂടി നിരീക്ഷണത്തിലായി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 838 പേരാണ്.

Update: 2020-05-01 12:32 GMT

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ പ്രത്യേക ഇളവുകളൊന്നുമുണ്ടാവില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്‍. രണ്ട് സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്നതിനാല്‍ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 92 പേര്‍കൂടി നിരീക്ഷണത്തിലായി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 838 പേരാണ്.

ആശുപത്രിയില്‍ 13 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ 74 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതുവരെ പരിശോധനയ്ക്കയച്ച 420 സാംപിളുകളില്‍ 403 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 400 സാംപിളുകളുകളുടെ ഫലം നെഗറ്റീവാണ്. 14 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. 49 പട്ടികവര്‍ഗക്കാരും 43 വിദേശികളും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 8,700 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. 26 സാമൂഹിക അടുക്കളകള്‍വഴി 976 പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കി. 968 പേര്‍ക്ക് സഹായവിലയിലും ഭക്ഷണം നല്‍കി.  

Tags: