സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി

ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

Update: 2020-08-04 05:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് (70) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

ലോക്ക്ഡൗണിലും തലസ്ഥാനത്തെ രോഗവ്യാപനം പിടിച്ചുനി‍ര്‍ത്താൻ സാധിച്ചിട്ടില്ല. സമ്പർക്ക വ്യാപനമാണ് ജില്ലയിൽ വലിയ പ്രതിസന്ധിയാകുന്നത്. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രോഗവ്യാപനം തടയാൻ സാധിച്ചിട്ടില്ല.

Tags: