കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി
കുന്ദമംഗലം സ്വദേശി സുന്ദരന്റ മൃതദേഹം ആണ് മാറി പോയത്. പകരം നല്‍കിയത് കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി. കൊവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റ മൃതദേഹം ആണ് മാറി പോയത്. പകരം നല്‍കിയത് കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം. മൃതദേഹം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്‌കരിച്ചു. സ്ത്രീയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തെറ്റ് പറ്റിയെന്നും, സുന്ദരന്റ മൃതദേഹം സ്വന്തം ചിലവില്‍ നാളെ സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.