കൊവിഡ് പ്രതിസന്ധി: മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചു

എംപിമാരുടെയും എംഎല്‍എമാരുടെയും യോഗമാണ് വിളിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.

Update: 2020-05-23 06:45 GMT

തിരുവനന്തപുരം: ഓരോദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. എംപിമാരുടെയും എംഎല്‍എമാരുടെയും യോഗമാണ് വിളിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് തുടര്‍ന്ന് എന്തൊക്കെ നടപടികല്‍ സ്വീകരിക്കണം എന്നതടക്കം ചര്‍ച്ച ചെയ്യും. കേന്ദ്രത്തില്‍ നിന്ന് അടക്കം എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടതെന്ന് എംഎല്‍എമാരോടും ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.

Tags: