കൊവിഡ് കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു; സംശയനിവാരണത്തിന് 16 ഫോണ്‍ നമ്പരുകള്‍

പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരാണ് കണ്‍ട്രോള്‍ റൂമില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്.

Update: 2020-10-22 08:49 GMT

കോട്ടയം: ജില്ലയില്‍ കൊവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി കലക്ടറേറ്റിലെ കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിനായി 16 ടെലിഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരാണ് കണ്‍ട്രോള്‍ റൂമില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്.

സാംപിള്‍ പരിശോധന, ക്വാറന്റൈന്‍, ചികില്‍സ തുടങ്ങിയവ സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കും. കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം സംബന്ധിച്ച വിവരങ്ങളും അറിയിക്കാം. സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരിക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. കണ്‍ട്രോള്‍ റൂമില്‍ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍.

1077(ടോള്‍ ഫ്രീ)

0481 2561500

0481 2566400

0481 2562300

0481 2562100

0481 2566100

0481 2561300

0481 2565200

0481 2568714

0481 2581900

0481 2583200

0481 2304800

9188610014

9188610015

9188610016

9188610017

Tags: