കൊവിഡ് സമ്പര്‍ക്കം: എംജി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം
കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ എംജി സര്‍വകലാശാലയില്‍ താല്‍ക്കാലിക ഡ്രൈവര്‍ വന്നതിനെത്തുടര്‍ന്നാണു സര്‍വകലാശാലയുടെ നിര്‍ദേശം.
കോട്ടയം: എംജി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ എംജി സര്‍വകലാശാലയില്‍ താല്‍ക്കാലിക ഡ്രൈവര്‍ വന്നതിനെത്തുടര്‍ന്നാണു സര്‍വകലാശാലയുടെ നിര്‍ദേശം.
അഞ്ച് സെഷനുകളിലെ ജീവക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരീക്ഷാവിഭാഗം ഓഫിസിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.