തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരന് കൊവിഡ്
71 വയസുള്ള വിചാരണ തടവുകാരനാണ് രോഗം സ്ഥിരീകരിച്ചത്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
തിരുവനന്തപുരം: സെൻട്രൽ ജയിലിലെ തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു. 71 വയസുള്ള വിചാരണ തടവുകാരനാണ് രോഗം സ്ഥിരീകരിച്ചത്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കും. ഇതോടെ കൂടുതൽ തടവുകാരെ പരിശോധനയ്ക്കു വിധേയമാക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചു.