ജീവനക്കാരന് കൊവിഡ്; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചു, എ എ റഹിം അടക്കം ആറുപേര്‍ നിരീക്ഷണത്തില്‍

സംസ്ഥാന സെക്രട്ടറി എ എ റഹിം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഞായറാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-07-19 08:39 GMT

തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ എ റഹിം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഞായറാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം മുതല്‍തന്നെ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓഫിസില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വരുന്നവരുടെ പേരുവിവരങ്ങള്‍ കുറിച്ചുവച്ചിരുന്നു. ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അഞ്ചുപേരെയും ഓഫിസില്‍ സ്ഥിരമായി എത്താറുള്ള റഹീമിനെയുമാണ് നിരീക്ഷണത്തിലാക്കിയത്. റഹീമിന്റെ ഉള്‍പ്പെടെ കൊവിഡ് പരിശോധന ഉടന്‍തന്നെ നടത്തും. 

Tags: