ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

മരണ ശേഷം നടത്തിയ പരിശോധനയിലാണ് സന്തോഷ് ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-10-03 09:53 GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല സ്വദേശി സന്തോഷ് ജോസഫാ(52)ണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹം ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് സന്തോഷ് ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

Tags: