കൊവിഡ്: ചൊക്ലി പോലിസ് സ്റ്റേഷനിലെ സിഐയും എസ്‌ഐയും ക്വാറന്റൈനില്‍

സ്റ്റേഷനും പരിസരവും അണുമുക്തമാക്കാനുള്ള നടപടികളും സ്റ്റേഷനില്‍ നടക്കുന്നുണ്ട്.

Update: 2020-04-26 13:57 GMT

വടകര: ചൊക്ലി പോലിസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ കൊവിഡ് 19 നിരീക്ഷണത്തില്‍. പെരിങ്ങത്തൂരില്‍ കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്ത കൊവിഡ് 19 രോഗിയുടെ സെക്കന്ററി കോണ്‍ടാക്ടായ ആള്‍ പോലിസ് സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്നാണ് സിഐയും എസ്‌ഐയും ഉള്‍പ്പടെ നിരീക്ഷണത്തിലായത്.

സ്റ്റേഷനും പരിസരവും അണുമുക്തമാക്കാനുള്ള നടപടികളും സ്റ്റേഷനില്‍ നടക്കുന്നുണ്ട്. ചൊക്ലി, പെരിങ്ങത്തൂര്‍ മേഖലയില്‍ അതീവജാഗ്രതയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags: