കൊവിഡ്: ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 1,000 രൂപ ധനസഹായം; ഗുണഭോക്തൃലിസ്റ്റ് റദ്ദാക്കി

പദ്ധതിയില്‍ നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ കേരളയുടെ സോഫ്റ്റ്വെയറിലെ ചില തകരാറുകള്‍ കാരണം ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ അപാകത കടന്നുകൂടിയതായി ശ്രദ്ധയില്‍പെട്ടു.

Update: 2020-05-13 15:35 GMT

തിരുവനന്തപുരം: കൊവിഡുമായി ബന്ധപെട്ടു ഇതുവരെ പെന്‍ഷനോ മറ്റു ധനസഹായങ്ങളോ ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 1,000 രൂപ വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് റദ്ദാക്കിയതായി ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പദ്ധതിയില്‍ നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ കേരളയുടെ സോഫ്റ്റ്വെയറിലെ ചില തകരാറുകള്‍ കാരണം ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ അപാകത കടന്നുകൂടിയതായി ശ്രദ്ധയില്‍പെട്ടു.

ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശം നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ റേഷന്‍കടകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും അയച്ചുനല്‍കിയ പട്ടിക റദ്ദാക്കുന്നു. ഗുണഭോക്താക്കളുടെ പുതുക്കിയ ലിസ്റ്റ് അടുത്തയാഴ്ച പ്രസദ്ധീകരിക്കും. അതിനുശേഷം തുകയുടെ വിതരണം മെയ് 20 മുതല്‍ ആരംഭിക്കുന്നതായിരിക്കുമെന്ന് ഓഫിസ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News