തിരുവനന്തപുരത്ത് 339 പേര്‍ക്ക് കൊവിഡ്; 317 പേര്‍ക്കും സമ്പര്‍ക്കംവഴി രോഗബാധ

ഇന്ന് ജില്ലയില്‍ പുതുതായി 888 പേര്‍ രോഗനിരീക്ഷണത്തിലായി. 752 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

Update: 2020-07-16 17:16 GMT

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 317 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് ജില്ലയില്‍ പുതുതായി 888 പേര്‍ രോഗനിരീക്ഷണത്തിലായി. 752 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 18,484 പേര്‍ വീടുകളിലും 1,637 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 149 പേരെ പ്രവേശിപ്പിച്ചു. 38 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ആശുപത്രികളില്‍ 967പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 688 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 436 പരിശോധനാഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,637 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 21,088 ആണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 18,484 പേരാണ്. 967 പേര്‍ ആശുപത്രികളിലും 1,637 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് പുതുതായി 888 പേരെ നിരീക്ഷണത്തിലാക്കി. 

Tags:    

Similar News