വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സിന് കൊവിഡ്

മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Update: 2020-08-23 13:03 GMT

മാള: വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സിന് രോഗം സ്ഥിരീകരിച്ചു.ഭര്‍ത്താവില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ഇക്കഴിഞ്ഞ പത്തൊന്‍പതിന് വെള്ളാങ്കല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്കോണത്തുകുന്ന് ശാഖയില്‍ വന്ന കെ എസ് ഇ ബി ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് കോണത്തുകുന്ന് ശാഖ അടച്ചു. ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പോയി. പത്തൊന്‍പതിന് ബാങ്കില്‍ ഇടപാടിന് വന്നവരോട് ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറന്റൈനില്‍ പോകുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരുടെ സഹകരണത്തോടെ ബാങ്കില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍. 

Tags: